Join News @ Iritty Whats App Group

ആറളത്തെ ഓപ്പറേഷൻ കണ്ണൂര്‍ മഖ്ന; ആനയെ കണ്ടെത്താനായില്ല

ആറളത്തെ ഓപ്പറേഷൻ കണ്ണൂര്‍ മഖ്ന; ആനയെ കണ്ടെത്താനായില്ല


രിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും പഞ്ചായത്തിലെ സമീപ ജനവാസ മേഖലകളിലും ജീവനും സ്വത്തിനും ഭീഷണിയായ കണ്ണൂർ മഖ്‌ന എന്ന കാട്ടാനയെ മയക്കുവെടിവെച്ച്‌ പിടിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ മുതല്‍ ഫാമിന്റെ വിവിധ മേഖലകളില്‍ നിരീക്ഷണം ആരംഭിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നെന്നാണ് സൂചന.

മോഴയെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി ആരോഗ്യനിലയും നിലവിലെ സ്വഭാവ രീതിയും സൂക്ഷ്മമായി വിലയിരുത്തുന്നതിന് വനം വകുപ്പിന്റെ ആർ.ആർ.ടി സംഘത്തിലെ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സർജനും സംഘവും പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും വ്യാപകമായി തിരച്ചില്‍ നടത്തി. പുനരധിവാസ മേഖലയില്‍ കഴിഞ്ഞ രാത്രിയും ആന എത്തി കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാകാനാണ് സാധ്യതയെന്ന പ്രദേശവാസികളുടെ അഭിപ്രായത്തെ തുടർന്ന് അവിടേയും തിരിച്ചില്‍ നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ അത് മോഴയല്ലെന്നും മറ്റൊരു ആനയാണെന്നും മനസിലായി. കോട്ടപ്പാറ മേഖലയില്‍ നിന്നാണ് മോഴയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഇതുവഴി മോഴ വനത്തിലേക്ക് കടന്നെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.

തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നടത്തിയ തുരത്തല്‍ ഓപ്പറേഷനില്‍ നാല് ആനകള്‍ വനത്തിലേക്ക് കടന്നിരുന്നു. ഇതില്‍ മോഴയും ഉള്‍പ്പെട്ടിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍ വനത്തിലേക്ക് തുരത്തിവിട്ടാലും അതേ വേഗതയില്‍ തന്നെ തിരിച്ചു കയറുന്ന സ്വഭാവവും മോഴയ്ക്ക് ഉണ്ട്. മോഴയെ നിരീക്ഷിക്കുന്നതിനൊപ്പം പിടികൂടിയ ശേഷം സുരക്ഷിത മേഖലയിലേക്ക് മാറ്റണം. ഇതിനുവേണ്ട സൗകര്യങ്ങള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ മയക്കുവെടിവെച്ച്‌ പിടികൂടുകയുള്ളൂ. ഇതിനായി ആനയെ താല്ക്കാലികമായി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആറളം വന്യജീവി സങ്കേത്തതില്‍ ആരംഭിച്ചു കഴിഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group