കള്ളാടി ദുരന്തം: കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
മേപ്പാടി :വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരും. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി.
വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
അതേസമയം, ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ച കള്ളാടി തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തുരങ്കപാത വിദഗ്ധർ, പ്രമുഖ ജിയോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും സുരക്ഷിതത്വവും വിശദമായി പഠിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി സർക്കാർ തീരുമാനിക്കുക.
إرسال تعليق