പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സി കെ വിനോദനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2024 സെപ്റ്റംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ ഉപദ്രവിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു
إرسال تعليق