Join News @ Iritty Whats App Group

നിതിൻ രാജിന്‍റെ മരണം: കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും? ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

നിതിൻ രാജിന്‍റെ മരണം: കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും? ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി


കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സുപ്രീം കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ആരാഞ്ഞ കോടതി പൊലീസിന് ഇതിൽ രണ്ട് നീതിയാണോ എന്നും ചോദിച്ചു. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും എന്നും കോടതി വിമർശിച്ചു.

അതേസമയം, ഡോ എം കെ റാമിനായി തെരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിലും ആന്ധ്രയിലെ ചിറ്റൂരിലുമാണ് അന്വേഷണ സംഘം ഉള്ളത്. റാമിന്‍റെ സഹോദരൻ ചിറ്റൂരിലെ പ്രാദേശിക നേതാവാണ്. ഒളിവിൽ കഴിയാൻ റാമിന് ശക്തമായ പ്രാദേശിക സഹായം കിട്ടുന്നുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാമിനായി തെരച്ചിൽ ഊർജിതമാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group