‘രാജ്യത്തെ ഭാവിതലമുറ പ്രതികരിക്കാൻ തയാറാകുമ്പോൾ, അവരുടെ ശബ്ദത്തെ ഈ രീതിയിൽ അടിച്ചമർത്തിയാൽ ഭാവിയെ തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്’: ടോവിനോ തോമസ്
ശരിയും തെറ്റും ഒരുപക്ഷെ ആപേക്ഷികമായിരിക്കുമെന്ന് ടോവിനോ തോമസ്. എന്നാൽ സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തെ നേരിടേണ്ട രീതി ഒരിക്കലും ഇതല്ല. രാജ്യത്തെ ഭാവിതലമുറ പ്രതികരിക്കാൻ തയാറാകുമ്പോൾ, അവരുടെ ശബ്ദത്തെ ഈ രീതിയിൽ അടിച്ചമർത്തിയാൽ ഭാവിയെ തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്.
ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇല്ലാതായിപ്പോകുന്നത്. എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത്. അവർ എന്തെങ്കിലും സ്വത്തുക്കൾ നശിപ്പിച്ചോ? അക്രമത്തിന്റെ പാത സ്വീകരിച്ചോ? ഇത്തരമൊരു നടപടി നേരിടാൻ മാത്രം അവരെന്താണ് യഥാർഥത്തിൽ ചെയ്തത്? സമാധാനത്തോടെ നീതിക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഈ രാജ്യത്തിന്റെ ഏത് കോണിലുള്ള മനുഷ്യനും ഞാൻ പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
പ്രതിഷേധിക്കാനുള്ള അവകാശം ഒരിക്കലും ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമാണത്. ഇനി എന്റെ ദേശീയതയെ കുറിച്ച് ചോദ്യം ഉയർത്തുന്നവരോട്, എനിക്ക് എന്നെ നിങ്ങളേക്കാൾ നന്നായി അറിയാം. എന്റെ രാഷ്ട്രീയം മനുഷ്യത്വം ആണ്, എന്റെ വിശ്വാസം സമാധാനമാണ്, ജയ് ഹിന്ദ് എന്ന് ടോവിനോ തോമസ് പറഞ്ഞു
Post a Comment