ഫാത്തിമത്ത് റിസയയുടെ മരണം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂർ: വളപട്ടണംപൊയ്തുംകടവില്‍ 20 വയസുകാരി മരിച്ച കേസില്‍ വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു. ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗള്‍ഫില്‍ താമസിച്ച്
രണ്ടുമാസം മുമ്പാണ് നാട്ടില്‍ വന്നത്. മരണ വാർത്തയറിഞ്ഞ് ഒരു നാട് മുഴുവൻ പൊയ്‌തുംകടവിലെ വീട്ടിലെത്തിയിരുന്നു.
പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്‌ജിദുകളില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍നൂറ് ക ണക്കിനാളുകള്‍ പങ്കെടുത്തു. ബുധനാഴ്ച്ചരാത്രി 8 മണിയോടെ ഫാത്തിമത്ത് റി സയുടെ മയ്യത്ത് മന്നയില്‍ഖബറടക്കി. മരണ വാർത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭർത്താവ് ഗള്‍ഫില്‍ നിന്നെത്തിയിരുന്നു. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്.
Post a Comment