Join News @ Iritty Whats App Group

‘ഇന്ത്യയിലെ യുവാക്കളുടെ ശബ്ദങ്ങൾ ക്ഷമയോടെ കേൾക്കണം, നിലവിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖമുണ്ട്’; ശ്രീ ശ്രീ രവിശങ്കർ

‘ഇന്ത്യയിലെ യുവാക്കളുടെ ശബ്ദങ്ങൾ ക്ഷമയോടെ കേൾക്കണം, നിലവിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖമുണ്ട്’; ശ്രീ ശ്രീ രവിശങ്കർ


ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. നിലവിലെ സാഹചര്യം ഖേദകരമാണെന്നും അതിയായ ദുഃഖം തോന്നുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും ആശയവിനിമയം തടസപ്പെടുത്തുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്

”ഇന്ത്യയിലെ യുവാക്കളുടെ ശബ്ദങ്ങൾ ക്ഷമയോടെ കേൾക്കണം. ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ല, അത് വളരെ നിർഭാഗ്യകരമാണ്. നിലവിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖമുണ്ട്”

അതേസമയം ഡൽഹി രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയേറുകയാണ്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹൈ അലേർട്ട് പ്രഖ്യാപിച്ചു. പാർലമെൻ്ററിലേക്കുള്ള മുഴുവൻ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. ജന്തർമന്തറിൽ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തുമെന്നാണ് സൂചന.

അതിനിടെ നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിൽ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമാണ് ആശുപത്രിയിൽ എത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ എത്തിയാണ് കേന്ദ്രമന്ത്രിമാർ വാങ്ചുകിനെ കണ്ടത്. മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന വാങ്ചുക്കിനെ കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി ജെ പി നദ്ദ സന്ദർശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group