Join News @ Iritty Whats App Group

ദി​വ​സ​ങ്ങ​ളോ​ളം ആ​ളെ പു​റ​ത്തേ​ക്ക് ക​ണ്ടി​ല്ല; വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ഒ​രു മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം


ദി​വ​സ​ങ്ങ​ളോ​ളം ആ​ളെ പു​റ​ത്തേ​ക്ക് ക​ണ്ടി​ല്ല; വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ഒ​രു മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം


തി​രു​വ​ന​ന്ത​പു​രം: ക​ര​കു​ള​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ ദി​വ​സ​ങ്ങ​ളോ​ളം വീ​ടി​ന് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ത​ല​യോ​ട്ടി​യും അ​സ്ഥി​യും മാ​ത്രം. ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പാ​ള​യം മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന ക​ര​കു​ളം നെ​ല്ലി​വി​ള ജ​യാ​ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ(76) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​യാ​ളെ വീ​ടി​ന് പു​റ​ത്തേ​ക്ക് ക​ണ്ടി​രു​ന്നി​ല്ല.

ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ര​ണ്ടാം ത​വ​ണ​യും ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി എ​ത്തി​യ​പ്പോ​ഴും വീ​ട് അ​ക​ത്തു​നി​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ചു.

മ​റ്റൊ​രി​ട​ത്ത് താ​മ​സി​ക്കു​ന്ന മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി വാ​തി​ൽ മു​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ട​മാ​യി ക​ട്ടി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാം​സ​ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​ഴു​കി ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ൽ ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്കം ക​ണ്ടെ​ത്തി.

ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത അ​ഞ്ചു​വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക്ക​ൾ: ജ​യ​കു​മാ​ർ, ഗി​രീ​ഷ്‌​കു​മാ​ർ, ല​ത​കു​മാ​രി. സം​സ്‌​കാ​രം ന​ട​ത്തി.

Post a Comment

Previous Post Next Post
Join Our Whats App Group