Join News @ Iritty Whats App Group

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി


കോഴിക്കോട്: നരിക്കുനിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നരിക്കുനി സ്വദേശി റഹീസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മൂന്നംഗ സംഘം എത്തിയത്. രാത്രിയോടെ വീട്ടിലെത്തിയ സംഘം റഹീസിനും കുടുംബത്തിനും നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഭയന്നുപോയ വീട്ടുകാർ ഉച്ചത്തിൽ ബഹളം വെച്ചതോടെ നാട്ടുകാർ കൂടുമെന്ന് ഭയന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ആരാണെന്നതിനെക്കുറിച്ചോ, അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group