Join News @ Iritty Whats App Group

‘മഴയല്ല, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്’; കള്ളാടി മണ്ണിടിച്ചിൽ ദൗർഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി

‘മഴയല്ല, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്’; കള്ളാടി മണ്ണിടിച്ചിൽ ദൗർഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി


വയനാട് കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണിടിച്ചിൽ ദൗർഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാറുകാർ ഉത്തരവ് പാലിച്ചില്ലെന്നും മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. അതേസമയം അപകടസ്ഥലത്തെ മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group