Join News @ Iritty Whats App Group

യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ ശ്രമിച്ച രണ്ടംഗ സംഘത്തെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു;യുവതി കവര്‍ച്ച തട‍ഞ്ഞത് പ്രതികളുടെ കയ്യിൽ കടിച്ചുമുറിച്ച്

യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ ശ്രമിച്ച രണ്ടംഗ സംഘത്തെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു;യുവതി കവര്‍ച്ച തട‍ഞ്ഞത് പ്രതികളുടെ കയ്യിൽ കടിച്ചുമുറിച്ച്



മട്ടന്നൂർ: നീർവേലിയിൽ സ്കൂട്ടറിലെത്തി യുവതിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പുതുപ്പാടി അടിവാരം സ്വദേശി പിവി അനസ് (29), കൊയിലാണ്ടി സ്വദേശി എസ്എസ് സൂര്യൻ (26) എന്നിവരാണ് പിടിയിലായത്. ഇവരെ അവരുടെ വീടുകളിൽ നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ നീർവേലി എളക്കുഴിയിൽ വെച്ച്റോ

ഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ അനസും സൂര്യനും വഴി ചോദിക്കാനെന്ന വ്യാജേന തിരിയുകയായിരുന്നു. തുടർന്ന് പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിത ആക്രമണത്തിൽ തളരാതെ യുവതി പ്രതികളുമായി ശക്തമായി പിടിവലി കൂടുകയും, ഇതിനിടെ ഒരാളുടെ കയ്യിൽ കടിച്ചുമുറിക്കുകയും ചെയ്തു.യുവതി ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിക്കൂടുമെന്ന് മനസ്സിലാക്കിയ പ്രതികൾ യുവതിയെ റോഡിലേക്ക് തള്ളിയിട്ട ശേഷം സ്കൂട്ടറിൽ അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മട്ടന്നൂർ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ അനസും സൂര്യനും വലയിലായത്. 


പിടിയിലായവർ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിപ്പട്ടികയിലുള്ള കുറ്റവാളികളാണ്. ഇതിൽ ഒന്നാം പ്രതിയായ പിവി അനസിന് പട്ടാമ്പി, നെയ്യാറ്റിൻകര, നറുവമോട്, മന്ദൻചേരി, കുത്തിയതോട്, കായംകുളം, കൊടുങ്ങല്ലൂർ, മണ്ണാഞ്ചേരി സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളുണ്ട്. രണ്ടാം പ്രതിയായ സൂര്യൻ ചോമ്പാല, വെള്ളയിൽ, ചങ്ങരംകുളം സ്റ്റേഷനുകളിലായി മൂന്നോളം കേസുകളിൽ പ്രതിയാണ്. പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയി‌ലിൽ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group