Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ജാർഖണ്ഡ് സ്വദേശിയെ കാണാതായി; വനമേഖലയിലേക്ക് കയറിപ്പോയെന്ന് സംശയം,വനപാലകരും പോലീസും സ്ഥലത്തെത്തി

അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് ജാർഖണ്ഡ് സ്വദേശിയെ കാണാതായി; വനമേഖലയിലേക്ക് കയറിപ്പോയെന്ന് സംശയം,വനപാലകരും പോലീസും സ്ഥലത്തെത്തി


ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് വനമേഖലയിലേക്ക് കയറിപ്പോയെന്ന് സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായതായി. എടപ്പുഴയിലെ റബർതോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായെത്തിയ വിജയ് ദേഹാന്ത (42) യെയാണ് കാണാതായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് ഇയാൾ എന്ന് ഇയാളോടൊപ്പം തൊഴിൽ ചെയ്യുന്ന ബന്ധുക്കൾ പറയുന്നു. വനപാലകരും പോലീസും സ്ഥലത്തെത്തി ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഒപ്പമുണ്ടായിരുന്നവരുമായി കലഹിച്ച ശേഷം താമസസ്ഥലത്തുനിന്നും ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു. രാവിലെ 11മണിയോടെ വലത്തോട് ടൗണിൽ കച്ചവടക്കാർ ജീൻസും വെള്ള ടീഷർട്ടും ധരിചിരുന്ന ഇയാളെ കണ്ടിരുന്നു. തുടർന്ന് പുഷ്പഗിരി മേഖലയിലൂടെ വനത്തിലേക്ക് കയറിപ്പോകുന്നതായി കണ്ടതായും പ്രദേശവാസികൾ പറയുന്നു. വനാതിർത്തിയിൽ സോളാർ തൂക്കുവേലിയുടെ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരും ഇയാളെ കണ്ടിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ഇവർ ചോദിച്ചപ്പോൾ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞ ശേഷം വനത്തിലേക്കു കയറിപ്പോവുകയായിരുന്നു എന്ന് ഇവരും പറയുന്നു. പിന്നീട് ആരും ഇയാളെ കണ്ടിട്ടില്ല. 
ആന ഉൾപ്പെടെയുള്ള വന്യജീവികൾ വിഹരിക്കുന്ന വനപ്രദേശം കൂടിയാണിവിടം. വനം വകുപ്പും പോലീസും രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ചയും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group