‘അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങൾ നടക്കുന്നു, അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ്’; വിവാദങ്ങളിൽ പ്രതികരണവുമായി നടിമാർ
അമ്മയിലെ വിവാദങ്ങളിൽ പ്രതികരണവുമായി നടിമാർ. നടിമാരായ അൻസിബ ഹസ്സൻ, മാല പർവതി, ഉഷ ഷീന എന്നിവർ മാധ്യമങ്ങളെ കണ്ടു. അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങൾ ആണ് നടന്നതെന്നും അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് ഉണ്ടായതെന്നും താരങ്ങൾ പറഞ്ഞു. ഇന്ന് രാവിലെയാണ് മൂവരും മാധ്യമങ്ങളെ കണ്ടത്.
ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ പറഞ്ഞു. പ്രശ്നങ്ങൾ ഗുരുതരമായപ്പോളാണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്. ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി എന്നും അൻസിബ ഹസൻ പറഞ്ഞു.
ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായതെന്നും അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നതെന്നും അൻസിബ ഹസൻ വ്യക്തമാക്കി. അതേസമയം അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
അതിനിടെ അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്ന് ഉഷാ ഹസീന പറഞ്ഞു. സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ട്. ജയിക്കാൻ പല കുറുക്കു വഴികൾ ചെയ്താണ് ഭാരവാഹികൾ ആയത്. എന്നിട്ടും എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞു പൂർണ പിന്തുണ നൽകിയെന്നും അവർ വ്യക്തമാക്കി.
إرسال تعليق