‘കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ ചർച്ചയിലൂടെ പരിഹരിക്കണം, 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ട്’; ഹൈക്കോടതി
അമേരിക്കൻ കമ്പനിയായ കോറോഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ, ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പുതിയ ലേബർ കോഡ് പ്രകാരം ചർച്ചവരെ ജീവനക്കാർ ജോലിയിൽ തുടരുമെന്ന് തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്. എന്നാൽ നീക്കം സർക്കാരിൻറെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്ന് വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദ്ദേശം നൽകി.
അതേസമയം പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ചയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.
إرسال تعليق