Join News @ Iritty Whats App Group

വീട്ടില്‍ ലിഫ്റ്റ് നിര്‍മ്മിച്ചത് പടികയറാന്‍ പ്രയാസമായപ്പള്‍; വൈദ്യുതി നിലച്ചപ്പോള്‍ തല പുറത്തേക്കിട്ടത് അപകടമായി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേന എത്തി: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത് 75കാരന്‍

വീട്ടില്‍ ലിഫ്റ്റ് നിര്‍മ്മിച്ചത് പടികയറാന്‍ പ്രയാസമായപ്പള്‍; വൈദ്യുതി നിലച്ചപ്പോള്‍ തല പുറത്തേക്കിട്ടത് അപകടമായി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേന എത്തി: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത് 75കാരന്‍


പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75 വയസ്സുകാരന്‍ മരിച്ചു. കല്ലേലി മുക്കില്‍ അടയ്ക്ക മാവുങ്കല്‍ മാത്തുക്കുട്ടിയാണു (ജോയിക്കുട്ടി 75) മരിച്ചത്.

പ്രായമായ മാതാപിതാക്കള്‍ക്ക് പടികയറാന്‍ ബുദ്ധിമുട്ടായതോടെ വിദേശത്തുള്ള മക്കള്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ചു നല്‍കിയ ലിഫ്റ്റാണ് അപകടമുണ്ടാക്കിയത്. വൈദ്യുതി തടസ്സമുണ്ടായി ലിഫ്റ്റ് നിലച്ചപ്പോള്‍ തല പുറത്തേക്കിട്ടു നോക്കുന്നതിനിടെ വീണ്ടും ലിഫ്റ്റ് പ്രവര്‍ത്തിച്ചതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

റോഡില്‍നിന്ന് ഉയരത്തിലുള്ള വീട്ടിലേക്ക് എത്തുന്നതിനായി സ്ഥാപിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍നിന്ന് ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ അന്നമ്മ മാത്യു വന്നപ്പോള്‍ ലിഫ്റ്റിലെ ഇരുമ്പു പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. അന്നമ്മ ബഹളം വെച്ചതോടെ നാട്ടുകാരും ഓടിക്കുടി. അന്നമ്മയുടെ അയല്‍ക്കാരും ചേര്‍ന്ന് മാത്തുക്കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 മിനിറ്റിനുശേഷം പത്തനംതിട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങളാണു പൈപ് മുറിച്ച്‌ മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആറന്മുള പൊലീസ് സ്ഥലത്തെത്തി. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു മാത്തുക്കുട്ടി. മക്കള്‍: ജോമോന്‍ മാത്യു, ജിസോ ജെ.മാത്യു (ഇരുവരും വിദേശത്ത്). പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്‌ക്കരിക്കും

രണ്ടു വര്‍ഷം മുന്‍പാണ് മക്കള്‍ വീട്ടില്‍ ലിഫ്റ്റ് നിര്‍മ്മിച്ചത്. പ്രായമായ മാത്തുക്കുട്ടിക്കും ഭാര്യ അന്നമ്മയ്ക്കും പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളതിനാലാണു ലിഫ്റ്റ് സ്ഥാപിച്ചത്. ഇരുവരും മാത്രമായിരുന്നു വീട്ടില്‍ താമസം. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടറും റോപ്പും ഉള്‍പ്പെടുന്ന സംവിധാനമാണു സജ്ജമാക്കിയത്. വശങ്ങള്‍ ടിന്‍ ഷീറ്റും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണു മറച്ചത്. റോഡ് നിരപ്പിലുള്ള കാര്‍ പോര്‍ച്ചിന്റെ ഒരു മൂലയിലാണു ലിഫ്റ്റ് നിര്‍മിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങളും മറ്റും കൊണ്ടുപോയിരുന്നതും ഇതേ ലിഫ്റ്റിലൂടെയാണ്. എന്നും പലതവണ ഉപയോഗിക്കുന്ന ലിഫ്റ്റിന്റെയും ഇരുമ്പ് ഫ്രെയിമിന്റെയും കമ്പികള്‍ക്കിടയില്‍ തലകുടുങ്ങിയാണ് അന്ത്യം.

Post a Comment

أحدث أقدم
Join Our Whats App Group