Join News @ Iritty Whats App Group

'പ്രിയദർശിനി' വയറ്റത്തിടിച്ചു, കൊച്ചിയിൽ 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു; ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി ഉടമകൾ

'പ്രിയദർശിനി' വയറ്റത്തിടിച്ചു, കൊച്ചിയിൽ 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു; ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി ഉടമകൾ


കാക്കനാട്: എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകൾ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമിൽ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകൾക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.

വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം. ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാൽ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group