‘ഇ20 പെട്രോളിൽ ഓടിക്കുമ്പോൾ പഴയ ബി എസ് -III വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടിവന്നേക്കാം’; നിതിൻ ഗഡ്‌കരി രാജ്യസഭയിൽ
ഇ20 പെട്രോളിൽ ഓടിക്കുമ്പോൾ പഴയ ബി എസ് -III വാഹനങ്ങളിലെ വാഹനങ്ങളുടെ റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടിവന്നേക്കാമെന്ന് ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ. എഎ റഹീമം എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് നിതിൻ ഗഡ്‌കരി രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും എഥനോൾ മിശ്രിത ഇന്ധനം വാഹനത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയോ എഞ്ചിൻ മാറ്റങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2005 ഏപ്രിൽ 1 മുതൽ പുറത്തിറക്കുകയും 2016-ന് മുമ്പ് നിർമ്മിക്കുകയും ചെയ്‌ത പഴയ ബി.എസ്.-III വാഹനങ്ങളിലെ പരിശോധനകൾ സൂചിപ്പിച്ചത് ചില റബ്ബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം എന്നാണ് എന്ന് പറഞ്ഞ നിതിൻ ഗഡ്കരി, ‘ഈ കാലയളവിൽ നിർമ്മിച്ച ബി.എസ്.-III വാഹനങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രമാണ് ചില റബ്ബർ ഭാഗങ്ങൾക്കും ഗ്യാസ്കറ്റുകൾക്കും മാറ്റം വേണ്ടിവന്നേക്കാമെന്ന് കണ്ടതെന്നും പറഞ്ഞു. ഇത് വാഹനത്തിന്റെ സാധാരണ സർവീസിങ് സമയത്ത് എളുപ്പത്തിൽ പരിഹരിക്കാവുന്നതാണെന്നും നിതിൻ ഗഡ്‌കരി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ നടത്തിയ പഠനങ്ങൾ രണ്ട് -നാല് ചക്ര വാഹനങ്ങളിൽ ഇ20 ഇന്ധനത്തിൻ്റെ സ്വാധീനം വിലയിരുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. ബിഎസ്-VI വാഹനങ്ങൾ ഇ20 ഇന്ധനത്തിൽ പരീക്ഷിച്ചപ്പോൾ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. കാർ, ഇരുചക്ര വാഹന എഞ്ചിനുകൾക്ക് എഥനോൾ മിശ്രിത ഇന്ധനത്തിൽ പ്രവർത്തിക്കാൻ മാറ്റങ്ങൾ ആവശ്യമില്ലെന്നും പഠനങ്ങൾ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു
إرسال تعليق