സമീപകാലത്ത് രാജ്യം കണ്ടിട്ടില്ലാത്ത പ്രതിഷേധം, ദില്ലി കൊട്ടിയടക്കുമോ? 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, പിന്നെ തുറന്നു; പൊലീസിനെ വിമാനത്തിലെത്തിക്കും
ദില്ലി:സിജെപി സമരത്തിന് കൂടുതൽ പിന്തുണ കിട്ടുന്നതും ന്യൂദില്ലിയിലേക്ക് പ്രതിഷേധക്കാർ ഒഴുകിയെത്തുന്നതും കണക്കിലെടുത്താണ് പൊലീസ് ജാഗ്രത കടുപ്പിക്കുന്നത്. സമരക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് 16 മെട്രോ സ്റ്റേഷനുകൾ അടച്ചത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ വൈകുന്നേരത്തോടെ തുറന്നു. രാജീവ് ചൌക്ക്, ലോക് കല്യാണ മാർഗ്, ഐടിഒ, സെൻട്രൽ സെക്രട്ടറിയേറ്റ് ഉൾപ്പെടെ ന്യൂദില്ലി മേഖലയിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് നടപടി. മെട്രോ സ്റ്റേഷനുകൾക്കകത്ത് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് നിൽക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നു. മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ സമരത്തെ നേരിടാൻ 20 കമ്പനി സിആർപിഎഫ് സേനയെ കൂടി വിന്യസിക്കും. ബംഗാളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ ദില്ലിക്ക് വ്യോമമാർഗം എത്തിക്കും. പാർലമെന്റ് മാർച്ചിനിടെ സമരക്കാർക്ക് നേരെ ദ്രുത കർമ്മ സേന പെല്ലറ്റ് ഗണുകൾ പ്രയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലേഡി ഹാർഡിങ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ കണ്ണിൽ നിന്ന് പെല്ലറ്റ് നീക്കിയെന്നാണ് അശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ട്. എന്നാൽ ജെപി നദ്ദ ഇയാളെ ഇന്നലെ കണ്ടിരുന്നു എന്ന് അവകാശപ്പെട്ട ബിജെപി വക്താവ് അമിത് മാളവ്യ റിപ്പോർട്ടുകൾ തള്ളി.
പൊലീസ് ഈക്കാര്യം നിഷേധിച്ചിരുന്നു. സിജെപി സമരവുമായി ബന്ധപ്പെട്ട് പത്തു കേസുകൾ എടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് നടപടിയിൽ ഇടപെടഷ ആവശ്യപ്പെട്ട് എത്തിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സമയം പാഴായാക്കരുതെന്ന് നീരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അതിക്രമത്തിന്റെ ദൃശ്യങ്ങൾ കാട്ടാനുള്ള അഭിഭാഷകന്റെ ശ്രമവും തടഞ്ഞു.അതെസമയം സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ ദില്ലി പൊലീസിനും കേന്ദ്രസർക്കാരിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു.
إرسال تعليق