Join News @ Iritty Whats App Group

കണ്ണീ‍‍‍‍‍ർക്കടലായി ഇറാൻ; നൊമ്പരമായി അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും; യാത്രാമൊഴി

കണ്ണീ‍‍‍‍‍ർക്കടലായി ഇറാൻ; നൊമ്പരമായി അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും; യാത്രാമൊഴി


ടെഹ്റാൻ: അലി ഖമനേയിക്കൊപ്പം ഇറാൻ ജനതയെ കണ്ണീരണിയിച്ച് അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള പേരമകളുടെ ശവമഞ്ചവും. അലി ഖമനേയിയുടെ ശവമഞ്ചത്തിനരികെയാണ് അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട കുടുംബാം​ഗങ്ങളുടെ ശവമഞ്ചവും പൊതുദർശനത്തിനായി വെച്ചിരിക്കുന്നത്. ഇതിൽ ഖമനേയിയുടെ പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദിയുടെ ശവമഞ്ചവുമുണ്ട്. ഈ ചെറിയ ശവമഞ്ചത്തിനരികെ സ്ഥാപിച്ച കുഞ്ഞ് സഹ്റയുടെ ചിത്രവും ഏവരെയും കണ്ണീരണിയിച്ചു

നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാം​ഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.

തങ്ങളുടെ പ്രിയനേതാവിന് യാത്രമൊഴിയേകാൻ ആയിരങ്ങളാണ് ടെഹ്റാനിലെ ​ഗ്രാൻഡ് മൊസല്ലയിലും പരിസരത്തും എത്തിച്ചേർന്നിരിക്കുന്നത്. ശനിയാഴ്ച മുതലാണ് ഇവിടെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി പ്രവേശനം അനുവദിച്ച് തുടങ്ങിയത്. അടുത്ത മൂന്നുദിവസത്തിനുള്ളിൽ ഏകദേശം 20 ദശലക്ഷം പേരെങ്കിലും ഇവിടെ എത്തിച്ചേരുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. ഇതിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

പൊട്ടിക്കരഞ്ഞാണ് പലരും അലി ഖമനേയിയുടെ ഭൗതികശരീരത്തിനരികെ എത്തിയിരുന്നത്. ഇതിനിടെ, 'അമേരിക്കയ്ക്ക് മരണം ' 'പ്രതികാരം വേണം, പ്രതികാരം വേണം ' തുടങ്ങിയ മുദ്രാവാക്യങ്ങളും പലരും മുഴക്കിയിരുന്നു.

ഗ്രാൻഡ് മൊസല്ലയിലെ പൊതുദർശനം പൂർത്തിയായാൽ ഇറാനിലെയും ഇറാഖിലെയും പുണ്യന​ഗരങ്ങളിലൂടെ വിലാപയാത്രയുണ്ടാകും. ജൂലായ് ഒൻപതിന് അലി ഖമനേയിയുടെ ജന്മനാടായ ഇറാനിലെ മഷാദിലാണ് കബറടക്കം.

Post a Comment

Previous Post Next Post
Join Our Whats App Group