കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി കോക്ക്റോച്ച് ജനതാ പാർട്ടി; ഉച്ചയ്ക്ക് 12.30-ന് ഭരണഘടനാ ക്ലബ്ബിൽ ചർച്ച നടക്കും
കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും തമ്മിലുള്ള നിർണ്ണായക ചർച്ച ഡൽഹിയിലെ ഭരണഘടനാ ക്ലബ്ബിൽ വെച്ച് ഉച്ചയ്ക്ക് 12.30-ന് നടക്കും. ചർച്ചയ്ക്ക് നിഷ്പക്ഷമായ ഒരു പൊതുവേദി വേണമെന്ന സിജെപി ആവശ്യത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.
സിജെപി പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും തമ്മിൽ ഉച്ചയ്ക്ക് വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു.
രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് അഭിജീത് ദിപ്കെ പറഞ്ഞു
إرسال تعليق