Join News @ Iritty Whats App Group

വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം, വിശദീകരണം തേടി, ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം, വിശദീകരണം തേടി, ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും


ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും. കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി. ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അഡീഷണൽ റസിഡന്‍റ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ സമയത്ത് എത്തിയിട്ടും പിണറായി വിജയന്‍റെ യാത്ര മണിക്കൂറുകൾ വൈകിയിരുന്നു. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം.

കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാൻ എത്തിയിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്നലെ മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.

Post a Comment

أحدث أقدم
Join Our Whats App Group