കല്ലുമുട്ടിയിലെ ഷോപ്പിങ് കോംപ്ലക്‌സ് കം തിയേറ്റര്‍ പദ്ധതി വീണ്ടും സജീവമാകുന്നു; ഡിസംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ
വര്‍ഷങ്ങളായി നാട്ടുകാര്‍ കാത്തിരുന്ന പായം ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് കം തിയേറ്റര്‍ പദ്ധതി വീണ്ടും സജീവമാകുന്നു.
ഇരിട്ടി-മട്ടന്നൂര്‍ സംസ്‌ഥാനപാതയിലെ കല്ലുമുട്ടിയിലാണ് സ്‌ഥാപനം വരുന്നത്. വിവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ഈ വര്‍ഷം ഡിസംബര്‍ മാസം പദ്ധതി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷ ശക്‌തമായിരിക്കുകയാണ്. വടകര ഊരാളങ്കല്‍ സൊസൈറ്റി ഏറ്റെടുത്ത പ്രവര്‍ത്തി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും.
ലിഫ്‌റ്റ്,ഫയര്‍ ആന്‍ഡ് സേഫ്‌റ്റി പ്രവര്‍ത്തികളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. തീയറ്ററിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. മൂന്നും നാലും നിലകളിലാണ് തീയറ്ററുകള്‍ സജ്‌ജമാക്കുക. ഒന്നും രണ്ടും നിലകളില്‍ ഷോപ്പിംഗ് സൗകര്യത്തിനുവേണ്ടി മുറികള്‍ തരംതിരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വരുമാന വര്‍ധനയും പ്രദേശത്തിന്റെ വ്യാപാരസാംസ്‌കാരിക വികസനവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് കം തിയേറ്റര്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ വ്യാപാര സ്‌ഥാപനങ്ങളും തിയേറ്റര്‍ സംവിധാനവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടമാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്‌തിട്ടുള്ളത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സാമ്പത്തികസാങ്കേതിക തടസങ്ങളും കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളും മൂലം പദ്ധതി ഏറെക്കാലം നിലച്ചുകിടക്കുകയായിരുന്നു. ഇതോടെ കെട്ടിടം അപൂര്‍ണാവസ്‌ഥയില്‍ തുടരുകയും പദ്ധതി ഉപേക്ഷിക്കപ്പെട്ടെന്ന ആശങ്ക നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നുവരികയും ചെയ്‌തിരുന്നു.എന്നാല്‍ പുതിയ ഭരണസമിതിയുടെ ഇടപെടലുകളും തുടര്‍നടപടികളും ഫലമായി നിര്‍മ്മാണം വീണ്ടും ആരംഭിച്ചു. നിലവില്‍ കെട്ടിടത്തിന്റെ ബാക്കി പ്രവൃത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വ്യാപാര മേഖലക്ക് പുതിയ ഉണര്‍വ് ലഭിക്കുന്നതോടൊപ്പം നാട്ടുകാര്‍ക്ക് ആധുനിക തിയേറ്റര്‍ സൗകര്യവും ലഭ്യമാകും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിന്റെ വരുമാനം വര്‍ധിക്കുകയും പ്രദേശത്തെ തൊഴില്‍വ്യാപാര സാധ്യതകള്‍ വികസിക്കുകയും ചെയ്ുമയെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഡിസംബറോടെ ഷോപ്പിംഗ് കോംപ്ലക്‌സ് കം തിയേറ്റര്‍ പ്രവര്‍ത്തന സജ്‌ജമാകുമെന്ന പ്രതീക്ഷയിലാണ് പായം നിവാസികള്‍.
إرسال تعليق