കോഴിക്കോട് നിന്ന് കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബന്ധുക്കളെ വിളിച്ചു; വിളിച്ചത് താനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്
കോഴിക്കോട്: കാണാതായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചത്. പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയുമായ യു അമൃതയെയാണ് കഴിഞ്ഞ ദിവസം മുതല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായത്. ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അമൃതയെ പിന്നീട് കാണാതാവുകയായിരുന്നു.
വിദ്യാര്‍ത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ സൂചിപ്പിച്ചിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അമൃത കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയതായും സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ മറ്റു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
Post a Comment