പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പുലിയിറങ്ങിയതായി അഭ്യൂഹം;ജാഗ്രത പാലിക്കണമെന്ന് അധികൃതർ
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ക്യാമ്പസിനകത്ത് ഔഷധി റോഡില്‍ ഇന്നലെ രാത്രി 7:30ഓടെ ഒരു പെണ്‍കുട്ടി പുലി റോഡ് ക്രോസ് ചെയ്യുന്നത് നേരില്‍ കണ്ടതായി പറയുന്നു.
പിന്നീട് രാത്രി പത്തു മണിയോടെ നഴ്സിങ് ഹോസ്റ്റലിന് സമീപത്തും പുലിയെ കണ്ടതായി വിദ്യാർത്ഥികള്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഊർജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
إرسال تعليق