Join News @ Iritty Whats App Group

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ; ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ; ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്


ണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രിയിലും വൻ ഭക്തജന പ്രവാഹമാണ് കൊട്ടിയൂരില്‍ അനുഭവപ്പെടുന്നത്.

രാത്രിയിലും തിരുവഞ്ചിറയും ഇടവാവലിയും ക്യൂ നടപ്പന്തലുകളും ഭക്തജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നാളെ ഇളനീർ വെപ്പ് ദിവസമായ ഞായറാഴ്ച ഇതിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ഇത് മുന്നില്‍ കണ്ട് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ നാളെ ഞായർ 07/06/2026 ന് കണിച്ചാർ, കേളകം ബസ്റ്റാൻഡുകളിലും, അടക്കാത്തോട് റോഡിലും നിർത്തിയിടണം എന്നും
തുടർന്നുള്ള യാത്രയ്ക്ക് കേളകം കണിച്ചാർ ബസ്റ്റാൻഡുകളില്‍ നിന്നും കെഎസ്‌ആർടിസി സർവീസ് ആശ്രയിക്കണമെന്നും കേളകം പോലീസ് അറിയിച്ചു.

രാവിലെ മുതല്‍ കൊട്ടിയൂരിലേക്ക് എത്തുന്ന എല്ലാ വലിയ വാഹനങ്ങളും ഇത് കർശനമായി പാലിക്കണം എന്നും കേളകം പോലീസ് അറിയിച്ചു. അതിതീവ്ര ഗതാഗതക്കുരുക്കാണ് ഇന്ന് കൊട്ടിയൂരില്‍ അനുഭവപ്പെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group