Join News @ Iritty Whats App Group

പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്

പിഎം ശ്രീ: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് ഉടൻ കത്തയക്കും, ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാൻ എൽഡിഎഫ്


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടൻ കത്തയക്കും. എൻഇപി നിർബന്ധം എന്ന വിവാദ വ്യവസ്ഥയിലും സ്കൂളുകളുടെ ഘടനാപരമായ മാറ്റത്തിലും ഇളവ് ആവശ്യപ്പെടും. അതേസമയം പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീൽ ഉയർത്തി നേരിടാനാണ് എൽഡിഎഫ് തീരുമാനം

പിഎം ശ്രീ പദ്ധതിയെ തുടർന്ന് വലിയ പോരാണ് നടക്കുന്നത്. നയത്തിൽ സർക്കാർ യൂ ടേൺ എടുത്തു എന്ന് പ്രചാരണം നടത്താനൊരുങ്ങുകയാണ് എൽഡിഎഫ്. അടുത്ത വർഷം തീരുന്ന പദ്ധതിക്കായി നയം മാറ്റിയെന്ന് വിമർശിക്കും. ബിജെപി ഡീൽ ഉയർത്തി സർക്കാരിനെ നേരിടാനാണ് നീക്കം. അതേസമയം, മുൻ മന്ത്രി ശിവൻകുട്ടിയുടെ പിഎം ശ്രീ പുകഴ്ത്തൽ അടക്കം ഉന്നയിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. കരാർ നേട്ടമെന്ന പഴയ ലേഖനമടക്കം ആയുധമാക്കും.

Post a Comment

أحدث أقدم
Join Our Whats App Group