Join News @ Iritty Whats App Group

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, ‘വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു’

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, ‘വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു’

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‍ലമാണ് മൊഴി നൽകിയത്. വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്നു സ്വർണം കൊടുത്തു വിട്ടവർ പറഞ്ഞിരുന്നതായി അസ്‌ലം പൊലീസിന് മൊഴി നൽകി. കസ്റ്റംസിന്റെ പിടി വീഴില്ലെന്നു ഇവർ ഉറപ്പ് നൽകിയിരുന്നതായും അസ്‌ലം പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അസ്‌ലമിൽ നിന്നും ഒരു കിലോയിലധികം സ്വർണം പിടികൂടിയത്. മലപ്പുറം എസ്പിക്ക് കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡായിരുന്നു സ്വർണം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസ്‍ലം കസ്റ്റംസിനെതിരെ ഞെട്ടിക്കുന്ന മൊഴി നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group