അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട്, കേസെടുക്കണമെന്ന് വിഎച്ച്പി; 'രാമഭക്തർ വഞ്ചിക്കപ്പെട്ടു'
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം. മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് വീഴ്ചയുണ്ടായെന്നും എസ്ഐടി കണ്ടെത്തി. അതേസമയം സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ ആവശ്യപ്പെട്ടു. ആരാണ് കൊള്ള നടത്തിയതെന്ന തെളിവുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടെന്നും വിഎച്ച്പി നേതാക്കൾ പറയുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഎച്ച്പിയുടെ വാർഷിക യോഗം മാറ്റിവെച്ചു.
സംഭാവന തട്ടിപ്പില്‍ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞു. അടുത്ത വർഷം യുപി നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റായി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് മാറുകയാണ്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പണം നടത്തിപ്പുകാർ അപഹരിച്ചെന്നതിന്റെ തെളിവുമായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെ ഉത്തരവാദിത്വത്തിൽനിന്ന് ബിജെപിക്കും സംഘപരിവാറിനും ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥയായി. പ്രത്യേക അന്വേഷണ ഇന്നലെ അയോധ്യയിൽ എത്തിയിരുന്നു. ഇന്നും ഇതു സംബന്ധിച്ച പരിശോധന തുടരും.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കാവുന്ന എല്ലാ സാഹചര്യ തെളിവുകളുമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചമ്പത് റായിയുമായി അടുപ്പമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലെ ആഭരണങ്ങള്‍ കണ്ടെടുത്താതായും അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ട്രസ്റ്റ് അംഗം അനില്‍ മിശ്ര, അഡ്മിനിസ്ട്രേറ്റര്‍ ഗോപാല്‍ റായിയടക്കം 17 പേര്‍ക്കെതിരെ കേസടുക്കാവുന്നതാണന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുളളത്. ചമ്പത് റായിക്കെതിരായ നടപടിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് നിര്‍ണ്ണായകമാകും. സംരക്ഷിക്കാന്‍ നിന്നാല്‍ വരുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ബിജെപിക്ക് ഉള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.
إرسال تعليق