മഴയും കൊട്ടിയൂർ ഉത്സവവും;ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഇരിട്ടി നഗരം
ഇരിട്ടി: മഴയും കൊട്ടിയൂർ ഉത്സവവും ടിപ്പർ ലോറി നിയന്ത്രണവും വന്നതോടെ രാവിലെ 10 കഴിയുന്ന തോടെ ഇരിട്ടി ടൗണിലും പാലത്തിലും വൻ ഗതാഗ തക്കുരുക്കാണ്. ഇന്നലെ കനത്ത മഴ കൂടി ആരം ഭിച്ചതോടെ പാലത്തിലും ഇരുവശങ്ങളിലും ഗതാഗ തക്കുരുക്ക് രൂക്ഷമായിരുന്നു.
കൂട്ടുപുഴ-തളിപ്പറമ്പ് ഭാഗത്തു നിന്ന് എത്തുന്ന വാ ഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ടി വന്നു. ഇരിട്ടിയിൽ നിന്ന് പ്രവേശിച്ച വാഹനങ്ങളാകട്ടെ കടന്നുപോകാൻ കഴി യാതെ പാലത്തിൽ കുടുങ്ങി.
വാഹനങ്ങളെ നിയന്ത്രിക്കാനായി പായം പഞ്ചായ ത്തിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ സ്ഥപിച്ചിരി ക്കുന്ന സിഗ്‌നൽ സംവിധാനമാകട്ടെ കണ്ണടച്ചിട്ട് വർ ഷങ്ങളായി. കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ കർണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നി ന്നുള്ള ഭക്തരുടെ വരവും തിരക്കിന് ആക്കം കൂട്ടി. കഴിഞ്ഞവർഷം മുതലാണ് കൊട്ടിയൂരിലേക്ക് അ യൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ഭക്തർ എ ത്തി തുടങ്ങിയത്. ഇതും ഇരിട്ടി പാലത്തിലെ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാണ്
إرسال تعليق