Join News @ Iritty Whats App Group

കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഉടന്‍ ഇരുചക്രവാഹനവുമായി വന്ന യാത്രക്കാരന്‍ വാഹനം റോഡിലൂടെ കയറ്റി; റോഡ് നശിപ്പിച്ചതായി പരാതി

കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഉടന്‍ ഇരുചക്രവാഹനവുമായി വന്ന യാത്രക്കാരന്‍ വാഹനം റോഡിലൂടെ കയറ്റി; റോഡ് നശിപ്പിച്ചതായി പരാതി

ഇരിട്ടി: കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ ഇരുചക്രവാഹനം കയറ്റി റോഡ് നശിപ്പിച്ചതായി പരാതി. പാല സ്‌കൂള്‍ ചെന്തോട് പാലം റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി കഴിഞ്ഞ ഉടനെയാണ് ഇരുചക്രവാഹനവുമായി വന്ന യാത്രക്കാരന്‍ വാഹനം റോഡിലൂടെ കയറ്റിയത്.

ബുധനാഴ്ച്ച വൈകുന്നേരമാണ് കരാറുകാരൻ റോഡിന്റെ പണി പൂർത്തീകരിച്ചത്. വാഹനങ്ങൾ കടക്കാതിരിക്കാൻ റോഡിന്റെ ഇരു ഭാഗത്തും അടച്ചിരുന്നെങ്കിലും ഇത് അവഗണിച്ച് ഇരുചക്രവാഹനവുമായി വന്ന യാത്രക്കാരന്‍ വാഹനം റോഡിലൂടെ കയറ്റു കയായിരുന്നു എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. 

Post a Comment

Previous Post Next Post
Join Our Whats App Group