Join News @ Iritty Whats App Group

'പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം, കേരളത്തിലെ യുവാക്കളുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുന്നു': വി കെ സനോജ്

'പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം, കേരളത്തിലെ യുവാക്കളുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കുന്നു': വി കെ സനോജ്


കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴില്‍ എന്ന സ്വപ്നം തകർക്കുന്ന ചില കാര്യങ്ങള്‍ ധവള പത്രത്തില്‍ ഉണ്ടെന്ന് വി കെ സനോജ്.

പിഎസ്.സി പരീക്ഷ എഴുതി ആയിരങ്ങള്‍ തൊഴില്‍ കാത്ത് നില്‍ക്കുന്നു. അവരുടെ തലയില്‍ ഇടുത്തീ വീഴുന്ന ഒരു നിർദ്ദേശമായി ധവള പത്രത്തിലെ പെൻഷൻ പ്രായം ഉയർത്തണം എന്ന കാര്യം. ഈ കാര്യവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ അതിശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും വി കെ സനോജ് പറഞ്ഞു.

ഇത് യുവാക്കളോടുള്ള വഞ്ചനയാണ് ഇതില്‍നിന്ന് സർക്കാർ പിന്മാറണം. പെൻഷൻ പ്രായം വർധിക്കുന്നതിലൂടെ പ്രമോഷൻ സാധ്യതകള്‍ ഇല്ലാതാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതല്‍ പിഎസ്.സി നിയമനം കേരളത്തില്‍ നടന്നു. ഇത് യു പി എസ് സി അംഗീകരിച്ച കാര്യമാണെന്നും വി കെ സനോജ് പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടത്തില്‍ എല്ലാം യുവജന വിരുദ്ധ നയങ്ങള്‍ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങള്‍ തിരുത്താൻ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടത്തില്‍ എല്ലാം യുവജന വിരുദ്ധ നയങ്ങള്‍ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങള്‍ തിരുത്താൻ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും വാക്കുകള്‍.

മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വി ഡി സതീശന്റെ വാദത്തിലും വിമർശനം. സ്റ്റിയറിങ്ങില്‍ കവർ പിടിപ്പിക്കുന്നതാണ് മോഡിഫിക്കേഷൻ.
അദ്ദേഹത്തിന്റെ വാക്കും പഴയ ചാക്കും ഒന്നാണ്. വാക്ക് പാലിക്കുന്ന ആളാണെങ്കില്‍ പെട്രോളില്‍ രണ്ട് രൂപ അധിക നികുതി വേണ്ട എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും വി കെ സനോജ് പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group