Join News @ Iritty Whats App Group

'നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, സർക്കാർ-ആരോ​ഗ്യവകുപ്പ് ഏകോപനമില്ല, വളരെ ശോചനീയ നില': ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ

'നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, സർക്കാർ-ആരോ​ഗ്യവകുപ്പ് ഏകോപനമില്ല, വളരെ ശോചനീയ നില': ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ


തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.

ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group