Join News @ Iritty Whats App Group

'ക്ഷാമം തീരും', നിപ മരുന്നെത്തുന്നു, പ്രതിരോധത്തിനായി രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്ന് വിമാനത്തിൽ എത്തിക്കും

'ക്ഷാമം തീരും', നിപ മരുന്നെത്തുന്നു, പ്രതിരോധത്തിനായി രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്ന് വിമാനത്തിൽ എത്തിക്കും


കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഇന്ന് ദില്ലിയിൽ നിന്നും വിമാനമാർഗ്ഗം എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ആണ് മരുന്ന് എത്തുന്നത്. ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ഒരു രോഗി കഴിയുമ്പോഴാണ് ആശുപത്രിയിൽ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം അധികൃതർ പുറത്തുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരു്നു. മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് കൃത്യമായി പറയാൻ ആശുപത്രി അധികൃതർക്ക് സാധിക്കുന്നില്ലെന്നും സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് മരുന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകൾക്ക് വിരുദ്ധമായ വിവരങ്ങളാണ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കുവെക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിലവിൽ പുതിയ നിപ കേസുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ക്വാറന്റൈനിലുള്ള മൂന്ന് പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐഎംസിആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group