Join News @ Iritty Whats App Group

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി        
                               

കണ്ണൂര്‍:പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ്‌പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെ (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.

കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്.

വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടി.ഒ മോഹനന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.

Post a Comment

أحدث أقدم
Join Our Whats App Group