സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരിൽ വ്യാജ സീലുണ്ടാക്കി കോൺഗ്രസ് നേതാവ്; കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്
കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കണ്ണൂർ കോർപ്പറേഷനിലാണ് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയത്. കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളിക്കെതിരെയാണ് വ്യാജ സീലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണം. കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്‍റെ അഡീഷണൽ പി എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലാണ് വ്യാജ സീലുകൾ ഉണ്ടാക്കിയത്. വിശ്വാസം പിടിച്ചു പറ്റാൻ യൂണിഫോം ഉൾപ്പെടെ നൽകി. തട്ടിപ്പിനിരയായത് അഞ്ചു പേരാണെന്നും 10 ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നുമാണ് പരാതി. മുരളിക്കെതിരെ ഡിസിസി പ്രസിഡന്‍റ് ചന്ദ്രൻ തില്ലങ്കേരിയും പരാതി നൽകിയിട്ടുണ്ട്.
إرسال تعليق