Join News @ Iritty Whats App Group

എവറസ്റ്റ് ബേസ് ക്യാംപ് കീഴടക ക്യാംപ് കീഴടക്കി ശിവപുരം സ്വദേശികൾ

HomeMATTANNUR
എവറസ്റ്റ് ബേസ് ക്യാംപ് കീഴടക ക്യാംപ് കീഴടക്കി ശിവപുരം സ്വദേശികൾ
Iritty Samachar-June 10, 2026


 


എവറസ്റ്റ് ബേസ് ക്യാംപ് കീഴടക ക്യാംപ് കീഴടക്കി ശിവപുരം സ്വദേശികൾ 


ഉരുവച്ചാൽ: എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി മു ഹമ്മദ് റഫ്‌നാസ് പാറയിൽ, അജ്നാസ് അലി എന്നിവർ ശ്രദ്ധേയ നേട്ടം കൈവരിച്ചു. കഴിഞ്ഞ മെയ് എട്ടിന് കണ്ണു രിൽ നിന്നാരംഭിച്ച് യു. പി ഘോരപൂർ ബോർഡർ വഴി നേപ്പാളിലേക്ക്. അവിടെനി ന്ന് കൊടുമുടി കയറ്റം പന്ത്ര ണ്ട് ദിവസത്തെ കഠിന പരി ശ്രമത്തിനൊടുവിൽ മെയ് 20 ന് വിജയകരമായി പൂർത്തീക രിക്കാൻ കഴിഞ്ഞെന്ന് അജി നാസും റഫ്നാസും പറഞ്ഞു. കഠിനമായ തണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും നേരിട്ടാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

നാട്ടിൽനിന്ന് ട്രെയിൻ കയ റിയും പിന്നീട് വഴിയിൽ കണ്ട പല വാഹനങ്ങളിൽ കയറി യുമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.

വ്യത്യസ്ത സ്ഥലങ്ങളിലുള്ള ആൾക്കാരുടെ ജീവിത രീതിക ളും മറ്റും യാത്രയിൽ അറിയാ നായത് രസകരമായ അനു ഭവമണെന്നും 140കിലോമീറ്റ് റോളം കാൽനടയായി അപക ടം നിറഞ്ഞ വഴിയിലൂടെ യാ ത്ര ചെയ്താണ് ലക്ഷ്യ സ്ഥാന ത്ത് എത്തിയതെന്നും കോളജ് വിദ്യാർഥികളായ അജ്നാസും റഫ്‌നാസും പറഞ്ഞു.

ശിവപുരം റംസീന മൻ സിൽ മുഹമ്മദ് അലിയു ടെ മകനാണ് അജിനാസ് അലി. നെഹർ ആർട് ആൻ ഡ് സയൻസ്കോളജ് വിദ്യാർ ഥിയാണ്.

ശിവപുരം പടുവാറ സമീറ മൻസിലിൽ അബ്ദുല്ലത്തീഫി ൻ്റെ മകനാണ് റഫ്നാസ്. മൈസൂർ ബി.ജി.എസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർ ഥിയാണ്.

മക്കളുടെ ആഗ്രഹ ങ്ങ ൾ ക്ക് പൂർണപിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ടാ യിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group