Join News @ Iritty Whats App Group

കൊട്ടിയൂര്‍ വൈശാഖമഹോത്സവം ; അക്കരെ സന്നിധാനത്ത് താല്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു

കൊട്ടിയൂര്‍ വൈശാഖമഹോത്സവം ; അക്കരെ സന്നിധാനത്ത് താല്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു


ഇരിട്ടി:കൊട്ടിയൂർ അക്കരെ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിർമ്മാണം ആരംഭിച്ചു. ഉഷ കാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തില്‍ വ്യത്യരും നമ്പീശൻമാരും ചേർന്നാണ് ശ്രീകോവില്‍ നിർമ്മിക്കുന്നത്.

ഓട, മുള, ചെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് തൃക്കലശാട്ടു നാള്‍ വരേക്കു വേണ്ടി ശ്രീ കോവില്‍ നിർമ്മിക്കുന്നത്. മണിത്തറയ്ക്ക് മുകളിലായാണ് താല്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ആരംഭിച്ചത്.

വയനാടൻ കാടുകളില്‍ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കൊണ്ട് കെട്ടിയാണ് അക്കരെ കൊട്ടിയൂരില്‍ ശ്രീകോവില്‍ നിർമ്മിക്കുന്നത്. ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവില്‍ നിർമ്മിക്കുന്നത്.തിരുവോണം ആരാധനയ്ക്ക് മുമ്പ് ശ്രീകോവില്‍ നിർമ്മാണം പൂർത്തിയാകും.

വെള്ളിയാഴ്ച്ചയാണ് തിരുവോണം ആരാധന. തിരുവോണ ആരാധന നാളില്‍ പെരുമാളിനെ തിരുവാഭരണങ്ങള്‍ അണിയിച്ച്‌ മുപ്പത്തിയാറ് കുടം അഭിഷേകം നടത്തും.കൂത്തമ്പലത്തില്‍ വെള്ളിയാഴ്ച്ച മുതല്‍ മത്തവിലാസം കൂത്ത് ആരംഭിക്കും. തിരുവോണം ആരാധനയോടനുബന്ധിച്ച്‌ ഉച്ചയ്ക്ക് പൊന്നിൻ ശീവേലി നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group