Join News @ Iritty Whats App Group

നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ പൂര്‍ണതോതില്‍ ഫലം കാണുന്നില്ല; മട്ടന്നൂരില്‍ കുരുക്ക്‌ തന്നെ


നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ പൂര്‍ണതോതില്‍ ഫലം കാണുന്നില്ല; മട്ടന്നൂരില്‍ കുരുക്ക്‌ തന്നെ


മട്ടന്നൂർ: ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ മട്ടന്നൂര്‍ നഗരത്തില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ പൂര്‍ണതോതില്‍ ഫലം കണ്ടില്ല.

രാവിലെയും വൈകീട്ടുമുള്ള ഗതാഗതക്കുരുക്കിന്‌ കുറവു വന്നിട്ടില്ല. മാത്രമല്ല, പ്രധാന റോഡുകളില്‍സ്‌ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ സ്വകാര്യ പരിപാടിക്ക്‌ എത്തിയ ഉപരാഷ്ര്‌ടപതിയുടെ വരവിനെ തുടര്‍ന്ന്‌ മാറ്റിയിരുന്നു. മെയ്‌ 15 മുതലാണ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ ഗതാഗതപരിഷ്‌കരണം ഏര്‍പ്പെടുത്തിയത്‌. വിജയകരമായാല്‍ ജൂണ്‍ മുതല്‍ സ്‌ഥിരമായി നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ്‌ പദ്ധതി.

കണ്ണൂര്‍ റോഡില്‍ പോലീസ്‌ സ്‌റ്റേഷന്‍ വരെയും ഇരിട്ടി റോഡില്‍ ഗാന്ധി റോഡ്‌ വരെയുമാണ്‌ ഡിവൈഡറുകള്‍ സ്‌ഥാപിച്ചത്‌. തലശേരി റോഡില്‍ ബസ്‌ സ്‌റ്റാന്‍ഡിന്‌ മുന്നിലുള്ള ഭാഗത്തും ഡിവൈഡര്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.

ഡിവൈഡര്‍ വന്നതോടെ ഇരിട്ടി റോഡില്‍ ബൈപ്പാസിലേക്ക്‌ കടക്കുന്ന ഭാഗത്ത്‌ കുരുക്ക്‌ വര്‍ധിച്ചിരിക്കുകയാണ്‌. ഇരിട്ടി ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങള്‍ നേരിട്ട്‌ ബൈപ്പാസിലേക്ക്‌ കയറാതെ മട്ടന്നൂര്‍ ജംഗ്‌ഷനിലെത്തി ക്ലോക്ക്‌ ടവര്‍ വലംവെച്ച്‌ ബൈപ്പാസിലേക്ക്‌ കടക്കുന്ന ക്രമീകരണമാണ്‌ ഏര്‍പ്പെടുത്തിയത്‌.

ഇരുവശത്തുമുള്ള വാഹന പാര്‍ക്കിങ്ങ്‌ കൂടിയാകുമ്പോള്‍ ഇരിട്ടി റോഡില്‍ ഗതാഗതം പ്രയാസകരമാകുന്നുവെന്നാണ്‌ പരാതി ഉയര്‍ന്നത്‌.റോഡ്‌ മുറിച്ചുകടക്കാനും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്‌. കണ്ണൂര്‍ റോഡില്‍ ടൗണ്‍ ജുമാ മസ്‌ജിദിന്‌ മുന്നിലും താല്‍ക്കാലിക ഡിവൈഡറുകള്‍ സ്‌ഥാപിച്ചെങ്കിലും പിന്നീട്‌ എടുത്തുമാറ്റി.ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യത്തിന്‌ പോലീസുകാരില്ലാത്തതും പ്രതിസന്ധിയാണ്‌. ട്രാഫിക്‌ ഡ്യൂട്ടിയിലേക്ക്‌ കൂടുതല്‍ പേരെ നിയോഗിക്കാനുള്ള അംഗബലം മട്ടന്നൂര്‍ സ്‌റ്റേഷനിലില്ല. പുതുതായി നിര്‍മിച്ച ഹരിത ഇടനാഴിയില്‍ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങ്‌ ഒഴിവാക്കുന്നത്‌ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഇതുമൂലം സാധിച്ചിട്ടില്ല. സ്‌കൂള്‍ തുറന്ന തോടെ നഗരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു.അമ്പലം റോഡില്‍ വണ്‍വേ സംവിധാനം കാര്യക്ഷമം അല്ലാത്തതുകൊണ്ട്‌ പ്രധാന വിശേഷ ദിവസങ്ങളില്‍ മാത്രം മായി ചുരക്കി.

Post a Comment

Previous Post Next Post
Join Our Whats App Group