Join News @ Iritty Whats App Group

അദ്ധ്യാപിക ജീവനൊടുക്കിയത് കാമുകൻ മര്‍ദിച്ചതില്‍ മനംനൊന്തെന്ന് ആരോപണം; പ്രതി ഒളിവില്‍

അദ്ധ്യാപിക ജീവനൊടുക്കിയത് കാമുകൻ മര്‍ദിച്ചതില്‍ മനംനൊന്തെന്ന് ആരോപണം; പ്രതി ഒളിവില്‍


സ് സ്റ്റാൻഡില്‍ വച്ച്‌ കാമുകന്റെ ക്രൂരമർദ്ദനമേറ്റ അദ്ധ്യാപിക ജീവനൊടുക്കി. കണ്ണൂർ വള്ളങ്ങാട് സ്വദേശിയായ ആദിത്യയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കണ്ണൂർ സർവകലാശാലയില്‍ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു യുവതി. സംഭവത്തില്‍ ശരണിനെതിരെ യുവതിയുടെ അമ്മ കേസ് കൊടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ആദിത്യ മരണത്തിന് കീഴടങ്ങിയത്.

ഈ മാസം എട്ടിന് തലശേരി പഴയ ബസ് സ്റ്റാൻഡില്‍ വച്ചാണ് ആദിത്യയെ ശരണ്‍ ക്രൂരമായി മർദ്ദിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് അടുത്ത ദിവസം വീട്ടുകാർ ശരണിനെതിരെ പരാതി നല്‍കുകയായിരുന്നു.

യുവാവുമായി ഏറെ കാലത്തോളം പ്രണയത്തിലായിരുന്ന ആദിത്യ, നിരന്തരം കാമുകന്റെ മാനിസക, ശാരീരിക പീഡനങ്ങള്‍ നേരിട്ടിരുന്നു. ആദിത്യയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആദിത്യയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആദിത്യ. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ പുതിയ വകുപ്പുകള്‍ ചുമത്തി അന്വേഷണം വ്യാപിപ്പിക്കും. ശരണിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group