Join News @ Iritty Whats App Group

ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും ഇരിട്ടി പോലീസ് എംഡി എം എ പിടികൂടി

ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും ഇരിട്ടി പോലീസ് എംഡി എം എ പിടികൂടി


ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും എംഡി എം എ പിടികൂടി. പടിയൂർ സ്വദേശി തോമ്പുന്നയിൽ ഡെന്നി എബ്രഹാമി (39)നെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്

കൂട്ടുപുഴയിൽ വച്ച് വാഹന പരിശോധനക്കിടയിൽ ബാംഗ്ലൂരിൽ നിന്നും വന്ന ആര്യ ട്രാവൽസ് ടൂറിസ്റ്റ് ബസ് പരിശോധനയ്ക്കിടെയാണ് ബസ്സിന്റെ ബർത്തിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ 
ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നും 9ഗ്രാം എംഡി എം എ പോലീസ് പിടിച്ചത്. ഇത് ഉപയോഗത്തിനും വില്പനക്കുമായി കൊണ്ടുവരിക യായിരുന്നെന്ന് പോലീസ് പറഞ്ഞു.
 
ഇരിട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്, എ എസ് ഐ സാരംഗ്, പ്രിയേഷ് കണ്ണൂർ റൂറൽ ലഹരി വിരുദ്ധ സ്കോഡ് എന്നിവർ ചേർന്നാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ എംഡി എം എയുമായി പിടികൂടിയത്

Post a Comment

Previous Post Next Post
Join Our Whats App Group