Join News @ Iritty Whats App Group

‘യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം’; വിമർശിച്ച് എം വി ഗോവിന്ദൻ

‘യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം’; വിമർശിച്ച് എം വി ഗോവിന്ദൻ


ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള യുഡിഎഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എതിര്‍ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുടെ മേല്‍ രാഷ്‌ട്രീയ പ്രേരിതമായി കേസ്‌ എടുക്കുന്ന ബിജെപിയുടെ പാതയിലാണ്‌ യുഡിഎഫ്‌ സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ കള്ളക്കഥയുണ്ടാക്കിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയതെന്നും പറഞ്ഞു.

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ പി ജയരാജന്‍ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇ പി ജയരാജന്‍ അക്രമ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നു. വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ ഇ പി ജയരാജന്റെ പേരില്‍ കേസ്‌ എടുക്കാനുള്ള യുഡിഎഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതമാണ് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ കേസ് എടുത്തതിലും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. സമാന രീതിയിലാണ്‌ ഇ പി ജയരാജന്റെ പേരില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.
എതിര്‍ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുടെ മേല്‍ രാഷ്‌ട്രീയ പ്രേരിതമായി കേസ്‌ എടുക്കുന്ന ബിജെപിയുടെ പാതയിലാണ്‌ യുഡിഎഫ്‌ സര്‍ക്കാരും മുന്നോട്ടുപോകുന്നത്‌. ഇത്തരം നിയമവിരുദ്ധമായ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പേരില്‍ കേസ്‌ എടുക്കാനുള്ള യുഡിഎഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതമാണ്.
തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ പി ജയരാജന്‍ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയത്‌. ഇ പി ജയരാജന്‍ അക്രമ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്‌ എടുക്കാന്‍ മാത്രം യുഡിഎഫ്‌ അനുകൂല പൊലീസ്‌ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി. തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. സമാന രീതിയിലാണ്‌ ഇ പി ജയരാജന്റെ പേരില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.
എതിര്‍ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുടെ മേല്‍ രാഷ്‌ട്രീയ പ്രേരിതമായി കേസ്‌ എടുക്കുന്ന ബിജെപിയുടെ പാതയിലാണ്‌ യുഡിഎഫ്‌ സര്‍ക്കാരും മുന്നോട്ടുപോകുന്നത്‌. ഇത്തരം നിയമവിരുദ്ധമായ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group