Join News @ Iritty Whats App Group

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ


കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ. സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷൻമാർക്കും ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യവുമായി മെൻസ് അസോസിയേഷൻ നേതാവായ രാഹുൽ ഈശ്വർ രംഗത്തുവന്നത്.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ആനുകൂല്യം നൽകരുതെന്ന സമീപനമില്ല. പരുഷനും കൂടി ഏതെങ്കിലും രീതിയിൽ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നൽകണം എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

പുരുഷന് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന കാര്യത്തിൽ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകൾക്ക് ആനുകൂല്യം നൽകിയാൽ ബസ് തടയണമെന്ന സമീപനമില്ല. ബസ് തടയൽ അടക്കമുള്ള തീവ്രമായ നടപടികൾ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആർടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെൻസ്‌കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല. തീവ്ര നിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group