Join News @ Iritty Whats App Group

ലഹരിക്കെതിരെ ഓട്ടോറിക്ഷയില്‍ ബോധവല്‍ക്കരണവുമായി കണ്ണൂര്‍ പെരളശേരിയിലെ ഓട്ടോ ഡ്രൈവര്‍

ലഹരിക്കെതിരെ ഓട്ടോറിക്ഷയില്‍ ബോധവല്‍ക്കരണവുമായി കണ്ണൂര്‍ പെരളശേരിയിലെ ഓട്ടോ ഡ്രൈവര്‍


പെരളശേരി : സമൂഹത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെണിക്കെതിരെ സ്വന്തം വാഹനത്തില്‍ ബോധവല്‍ക്കരണവുമായി പെരളശേരി യിലെ ഓട്ടോറിക്ഷ ഡ്രൈവർ.സ്‌കൂളില്‍ നിന്നുംക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ കുരുക്കിലാക്കാൻ ലഹരിസംഘം കാവലുണ്ട്.

അതില്‍ പെട്ടു പോകാതെ എത്രയും പെട്ടെന്ന് വീട്ടില്‍ എത്തുക. അച്ഛനും അമ്മയും കൊച്ചനുജനും കൊച്ചനുജത്തിയും നിന്നെ കാത്ത്വീട്ടില്‍ ഇതിലുണ്ട്.പുതിയ അധ്യയന വർഷത്തിന് തുടക്കമായ ജൂണ്‍ ഒന്നിന് ദിവസംതന്നെ ലഹരിക്കെതിരായ ശക്തമായ സന്ദേശവുമായി പെരളശേരി അമ്പലം സ്റ്റോപിലെ ഓട്ടോറിക്ഷ ഡ്രൈവർ രംഗത്തുവന്നത് ശ്രദ്ധേയമായി.

പെരളശേരി വടക്കുമ്പാട്ടെ സൗമ്യയിലെ പി.പി സുരേന്ദ്രനാണ് തന്റെ ഓട്ടോയുടെ പിറകില്‍ ബോ ധവല്‍ക്കരണ ഫ്ളക്സ് സ്ഥാപിച്ചത്. . 'മോ നെ... ക്ലാസ്സ് കഴിഞ്ഞ് പുറ ത്തിറങ്ങുമ്പോള്‍ നിങ്ങ ളെ കുരുക്കിലാക്കാൻ ലഹരി സംഘം കാവ ലുണ്ട്. അതില്‍ പെട്ടുപോകാതെ എത്രയും പെട്ടെന്ന് വിട്ടില്‍ എത്തുക. അച്ഛനും അമ്മ യും കൊച്ചനുജനും കൊച്ചനുജത്തിയും നി ന്നെ കാത്ത് വീട്ടില്‍ ഇരിപ്പുണ്ട്..' എന്ന ഹൃദ ർശിയായ വരികളാണ് ഫ്ലെക്സിലുള്ളത്. നിരവധിപേർ ഈ ഓട്ടോറിക്ഷയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group