Join News @ Iritty Whats App Group

മാക്കൂട്ടം ചുരം പാത ഉള്‍പ്പെടെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുടക് ജില്ലാ ഭരണ കൂടം

മാക്കൂട്ടം ചുരം പാത ഉള്‍പ്പെടെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുടക് ജില്ലാ ഭരണ കൂടം


ഇരിട്ടി:  കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരം ഉൾപ്പെടെയുള്ള കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുടക് ജില്ലാ ഭരണ കൂടം .കണ്ടൈനറുകൾ, മണൽ മരം എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ബുള്ളെറ്റ് ടാങ്കറുകൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ, ടോറസ് ലോറികൾ തുടങ്ങിയ വലിയ ചരക്കു വാഹനങ്ങളെ പൂർണ്ണമായും തടയും. 

ബസ്സുൽപ്പെടെയുള്ള യാത്രാ വാഹനങൾക്കും, പഴം പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന സാധാരണ ചരക്കു വാഹനങൾക്കും, ലോറികൾക്കും  നിയന്ത്രണം ബാധകമല്ല.

Post a Comment

أحدث أقدم
Join Our Whats App Group