Join News @ Iritty Whats App Group

കാസർകോഡ് വരെ പോകാമോ എന്ന് ചോദ്യം, ക്ഷീണിക്കുന്നത് വരെ യാത്ര ചെയ്യാമെന്ന് മന്ത്രി, സൗജന്യയാത്രക്ക് സീറോ ടിക്കറ്റ്; വ്യക്തത വരുത്തി ​ഗതാ​ഗത മന്ത്രി

കാസർകോഡ് വരെ പോകാമോ എന്ന് ചോദ്യം, ക്ഷീണിക്കുന്നത് വരെ യാത്ര ചെയ്യാമെന്ന് മന്ത്രി, സൗജന്യയാത്രക്ക് സീറോ ടിക്കറ്റ്; വ്യക്തത വരുത്തി ​ഗതാ​ഗത മന്ത്രി


തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യയാത്രയിൽ കൂടുതൽ വ്യക്തതയുമായി ​ഗതാ​ഗത മന്ത്രി സി.പി. ജോൺ. ആദ്യം ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ബസുകളിൽ കയറുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകും. എന്നാൽ, പണം ഈടാക്കില്ലെന്നും സീറോ ‌ടിക്കറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് മേഖല തകരാതെ സംരക്ഷിക്കും. സൗജന്യ യാത്ര പ്രാബല്യത്തിലായ ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. ദൂര പരിധിയില്ലെന്നും എപ്പോൾ വേണമെങ്കിലും ക്ഷീണിക്കുന്നത് വരെ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികം നോക്കിയല്ല പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കൊണ്ട് സാമ്പത്തിക രം​ഗം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

Post a Comment

أحدث أقدم
Join Our Whats App Group