Join News @ Iritty Whats App Group

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച


മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു.

നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന. എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയുമെന്ന് കെ അണ്ണാമലൈ പറഞ്ഞിരുന്നത്.

വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ഇതിനുശേഷമാകും രാജിക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാവുക. അണ്ണാമലൈ രാജിവെയ്ക്കുമെന്നും ഈയാഴ്ച തന്നെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group