Join News @ Iritty Whats App Group

ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി


ട്ടന്നൂർ: സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) ശക്തമായി തുടരുന്നതിനിടയില്‍ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി.


മട്ടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടികൂടിയത്.

നിരോധിച്ചിട്ടുള്ള ഇലക്‌ട്രോണിക് സിഗരറ്റുകള്‍ എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകള്‍, ഗ്ലാസ് ട്യൂബുകള്‍, ഒ.സി.ബി പേപ്പറുകള്‍ എന്നിവയാണ് കടയില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിരാജ് പി. ഐപിഎസ്-ന്റെ കർശന നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സംഘമാണ് ഈ ലഹരി വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പേരില്‍ പോലീസ് പ്രത്യേക റെയ്ഡുകള്‍ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ഊർജ്ജിതമാക്കുമെന്നും ലഹരി മാഫിയകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group