Join News @ Iritty Whats App Group

സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെ സ്കൂട്ടറില്‍ കാറിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെ സ്കൂട്ടറില്‍ കാറിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


കൊച്ചി: നെടുമ്പാശേരിയില്‍ ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ കാറിടിച്ച്‌ വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പില്‍ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡില്‍ സുവർണോദ്യാനം ഭാഗത്തായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നില്‍ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ച്‌ വീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി. തുടർന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നെടുവന്നൂർ സ്വദേശിനിയായ വത്സല സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനി ജീവനക്കാരിയായിരുന്നു. എസ്‌എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെഎൻ ദിവാകരന്റെ സഹോദരിയാണ്. മക്കള്‍: ശരണ്യ, ശില്പ. മരുമക്കള്‍: മനു, അഭിലാഷ്. തിങ്കളാഴ്ച രാവിലെ അങ്കമാലി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post
Join Our Whats App Group