Join News @ Iritty Whats App Group

വിശുദ്ധ ജെരാർദ് മജെല്ലയുടെ തിരുശേഷിപ്പ് പ്രയാണവും വണക്കവും രാജ്യത്തെ സമാപനം ശനിയാഴ്ച എടൂരിൽ

വിശുദ്ധ ജെരാർദ് മജെല്ലയുടെ തിരുശേഷിപ്പ് പ്രയാണവും വണക്കവും രാജ്യത്തെ സമാപനം ശനിയാഴ്ച എടൂരിൽ


ഇരിട്ടി : ദിവ്യരക്ഷകസഭ (സിഎസ്എസ്ആർ) യുടെ മധ്യസ്‌ഥൻ കൂടിയായ വിശുദ്ധ ജെരാർദ് മജെല്ലയുടെ 300-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി റോമിൽ നിന്നാരംഭിച്ച തിരുശേഷിപ്പ് പ്രയാണത്തിൻ്റെ രാജ്യത്തെ സമാപനം നാളെ (27-6-26) എടൂർ അൽഫോൻസ് ഭവനിൽ നടക്കും. സഭയുടെ മുംബൈ, ബെംഗളൂരു പ്രോവിൻസുകളിലെ ആശ്രമങ്ങളിലും പള്ളികളിലും വണക്കത്തിനു വച്ച ശേഷം 5 ദിവസം മുൻപ് മേഖലയിൽ എത്തിയ തിരുശേഷിപ്പ് പ്രയാണത്തിനു കരിക്കോട്ടക്കരി, വട്ട്യറ, ചെടിക്കുളം, എടൂർ പള്ളികളിൽ സ്വീകരണം നൽകി.
നിരവധി വിശ്വാസികൾ വണക്കം നടത്തി. എടൂർ സെൻ്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ നൽകിയ സ്വീകരണത്തിന് വികാരി ഫാ. തോമസ് വടക്കേമുറിയിൽ, എടൂർ സിഎസ്‌എസ്ആർ ആശ്രമം സുപ്പീരിയർ ഫാ. സിജു തളിയത്ത്, എടൂർ
പള്ളി അസിസ്‌റ്റന്റ് വികാരിമാരായ ഫാ. ബോവിൻ പുളിയാനപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴിയിൽ, ഇടവക കോഓർഡിനേറ്റർ സി.ജെ.ജോസഫ്, ട്രസ്‌റ്റിമാരായ ബിജു തയ്യിൽ, ജിമ്മി വട്ടംതൊട്ടിയിൽ, റെജി കൊടുമ്പുറം, സോജൻ കൊച്ചുമല എന്നിവർ നേതൃത്വം നൽകി. ഇന്നും നാളെയും എടൂർ അൽഫോൻസ് ഭവനിൽ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണക്കത്തിനു സൗകര്യം ഉണ്ടായിരിക്കും. നാളെ വൈകിട്ട് വിശുദ്ധന്റെ ജന്മവാർഷിക സമാപന കുർബാനയ്ക്കും ഗ്രോട്ടോ വെഞ്ചരിപ്പിനും മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം നേതൃത്വം നൽകും. 73 രാജ്യങ്ങളിലായി വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം നടക്കുന്നതിൽ ഇന്ത്യയിലെ സമാപനം കൂടിയാണ് നാളെ എടൂരിൽ അൽഫോൻസ് ഭവനിൽ നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group