ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു
മട്ടന്നൂർ: ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് കത്തി നശിച്ചു. ഉംറ തീർത്ഥാടകരുമായി വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണ്.
തീപിടുത്തത്തിൽ സമീപത്തെ ചില കടകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു.
إرسال تعليق